Information

വിസ മെഡിക്കല്‍ – പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഒമാന്‍ ആരോഗ്യമന്ത്രാലയം

ഒമാൻ :വിദേശത്ത് നടത്തിയ വിസ മെഡിക്കല്‍ സാക്ഷ്യപ്പെടുത്തുന്നത്തിന് ഒമാന്‍ ആരോഗ്യമന്ത്രാലയം (എം ഒ എച്ച്‌) പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.പ്രവാസികള്‍ ഇനി മുതല്‍ വിസ മെഡിക്കല്‍ സാക്ഷ്യപ്പെടുത്തുന്നത്തിനായി എം ഒ എച്ച്‌ മെഡിക്കല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതില്ല.

പകരം ആരോഗ്യ മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് ഹെല്‍ത്ത് പോര്‍ട്ടലിലോ സനദ് ഓഫീസുകള്‍ വഴിയോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനുള്ള സേവനം ലഭ്യമാകും. ഡിജിറ്റല്‍ സംയോജനത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പായി പുതിയ നിര്‍ദ്ദേശങ്ങളെ കണക്കാക്കപ്പെടുന്നു.

ജനുവരി 7 മുതല്‍ പുതിയ നടപടിക്രമം നിലവില്‍ വന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 7 ന് മുമ്ബ് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് ജനുവരി 21 വരെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ അവര്‍ക്കു പഴയ രീതിയില്‍ തന്നെ അപേക്ഷകള്‍ നല്‍കാന്‍ കഴിയും. എന്നാല്‍ അതിനുശേഷം അത്തരം ഇളവുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS:Visa Medical – Oman Ministry of Health with new guidelines

Related Articles

Back to top button