Travel

തണുത്ത് വിറച്ച് ജബൽ ശംസ്.

മസ്കത്ത് | തണുത്ത് വിറച്ച് പർവത നിരകൾ. ഉയർന്ന പ്രദേശങ്ങളിൽ തണുപ്പ് ശക്തമായി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗങ്ങളിലും. മഞ്ഞിന്റെ വെള്ളപ്പുതപ്പണിഞ്ഞ് മനോഹരിയായിരിക്കുകയാണ് ജബൽ ശംസ്. ഈ വർഷം ആദ്യമായി ഇവിടുത്തെ താപനില മൈനസ് ഡിഗ്രി സെൽഷ്യസിലെത്തി. മൈനസ് 1.1 ഡി ഗ്രിയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. സൈഖിൽ 5.4 ഡിഗ്രിയും മുഖ്ശിനിൽ 10.6 ഡിഗ്രിയും മസനയിൽ 10.2 ഡിഗ്രിയും മർമൂലിൽ 11.5 ഡിഗ്രി സെൽഷ്യസും സുനൈനയിൽ 13.7 ഡിഗ്രിയും ദൽബൂത്തിൽ 13.8 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ഉയർന്ന പ്രദേശങ്ങളിലാണ്

അതിശൈത്യം അനുഭവപ്പെടുന്നത്. ജബൽ അഖ്ദറിലും തണുത്ത് വിറക്കുന്ന കാലാവ സ്ഥയാണ്. മഞ്ഞുവീഴ്ചയും ഇപ്പോൾ ജംബൽ ശംസിൽ പതിവാണ്. തണുപ്പ് അനുഭവിക്കാൻ ധാരാളം മലയാളി പ്രവാസികളടക്കം വിനോദണ്. പുറത്തിങ്ങിയവർ തന്നെ തണുപ്പ് പ്രതിരോധിക്കാൻ ജാക്കറ്റുകളും കമ്പിളി വസ്ത്ര ങ്ങളുമണിഞ്ഞാണ് കണ്ടത്. സഞ്ചാരികൾ ഇവിടെയെത്തുന്നു. കൊടും തണുപ്പ് സീസണിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ ജബൽ ശംസിലും ജബൽ അഖ്ദറിലു മെത്തുന്നത്.

ശീതകാലാവസ്ഥയിൽ തണുത്ത കാറ്റും ശക്തമാണ്. ചില മേഖലകളിൽ കാറ്റ് വീശിയത് തണുപ്പിന്റെ കാഠിന്യം ഉയർത്തി. ഉച്ച സമയങ്ങളിലട ക്കം തണുപ്പ് വർധിച്ചു. വരും ദിവസങ്ങളിൽ തണുപ്പ് ശക്തിയാർജിക്കുമെന്നാണ് കാലാ വസ്ഥാ നിരീക്ഷരുടെ മുന്നറയിപ്പ്. രാജ്യത്തിന്റെ പല ഭാഗ ങ്ങളിലും അടുത്ത ദിനങ്ങൾ താപനിലയിൽ വലിയ കുറ വുണ്ടാകും. പാർക്കുകൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങ ളിൽ ജനം കുറഞ്ഞുവരികയാ

STORY HIGHLIGHTS:Jebel Shams shivering with cold.

Related Articles

Back to top button