നിയമലംഘകരെ കണ്ടെത്തുന്നതിന് കർശന പരിശോധനയുമായി തൊഴിൽ മന്ത്രാലയം.
ഒമാൻ :നിയമലംഘകരെ കണ്ടെത്തുന്നതിന് കർശന പരിശോധനയുമായി തൊഴിൽ മന്ത്രാലയം. മസ്കത്തിലടക്കം വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധനകൾ നടന്നുവരികയാണ്. തൊഴിലിടങ്ങളിലെത്തിയുള്ള പരിശോധനകളിൽ നിയമങ്ങളും മന്ത്രാലയം ഉത്തരവുകളും ലംഘിച്ച് തൊഴിലെടുക്കുന്ന വരെ കണ്ടെത്തി നടപടി സ്വീക രിക്കുകയാണ് ചെയ്തുവരുന്നത്. സഹായവുമായി സേഫ്റ്റി ആന്റ് സെക്യൂരിറ്റി എസ്റ്റാബ്ലി ഷ്മെന്റ് വിഭാഗവുമുണ്ട്.
തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. മസ്കത്ത്, ദോഫാർ, ബാത്തിന ഗവർണറേറ്റുകളിലാണ് ആദ്യഘട്ട പരിശോധനകൾ. തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായി സഹായവുമായി സേഫ്റ്റി ആന്റ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗവുമായി സഹകരിച്ച് പരിശോധന ശക്തിപ്പെടുത്തുമെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
തൊഴിൽ നിയമങ്ങൾ, സ്വദേശിവത്കരണം ഉൾപ്പെടെയു ള്ള മന്ത്രാലയം നിർദേശങ്ങൾ എന്നിവ ലംഘിച്ച് പ്രവർത്തിച്ചവരാണ് പിടിയിലാകുന്നത്.
യഥാർഥ സ്പോൺസറിൽ നിന്ന് മാറി മറ്റുള്ളവർക്ക് വേണ്ടി തൊഴിലെടുക്കുന്നവരും സ്വന്തം നിലക്ക് തൊഴിൽ ചെയ്യുന്നവരും സ്വദേശിവത്കരിച്ച ജോലികളിൽ ഏർപ്പെട്ടവരുമെല്ലാം പിടി യിലായവരിൽ പെടുന്നു. കൃത്യമായ രേഖകൾ ഇല്ലാത്തവരും ഉള്ള രേഖകളുടെ കാലാവധി പുതുക്കാത്തവരും നിയമ നടപടികൾ നേരിടുന്നവരിലുണ്ട്.
അതേസമയം, തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ മാത്രമാണ് നേരിട്ട് പരിശോധന നടത്തുന്നത്. സേഫ്റ്റി ആന്റ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ്വിഭാഗം പരിശോധനാ നടപടികളെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്.
തൊഴിലാളികളെ കോടതിയിൽ കൊണ്ടുപോകുന്നതും തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ മാത്രമാകും. അതേസമയം, തൊഴിൽ മന്ത്രാലയം ജീവനക്കാർക്ക് സുരക്ഷാ പിന്തുണ നൽകുന്നതും കാവൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും സേഫ്റ്റി ആന്റ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തി ന്റെ സേവനം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടക്കുന്നതിലൂടെ കൂടുതൽ നിയമ ലംഘകർ പിടിയിലാകും. അതേസമയം, തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിന് മന്ത്രാലയം നടത്തുന്ന പരിശോധന സംബന്ധിച്ചും മറ്റും തെറ്റായ പ്രചരണ ങ്ങൾ നടത്തുന്നതും നടപടികൾ ക്കിടയാക്കും. വ്യാജ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്.
STORY HIGHLIGHTS:The Ministry of Labor has conducted strict checks to find violators