സുല്‍ത്താൻ ഹൈതം സിറ്റിയില്‍ ‘ഫ്യൂച്ചറിസ്റ്റിക് യൂണിവേഴ്സിറ്റി’ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
സുല്‍ത്താൻ ഹൈതം സിറ്റിയില്‍ ‘ഫ്യൂച്ചറിസ്റ്റിക് യൂണിവേഴ്സിറ്റി’ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ട് ഒമാൻ ഭവന നഗര ആസൂത്രണ മന്ത്രാലയം.
പുതിയ വിദ്യാഭ്യാസ ലാൻഡ്മാര്‍ക്കിന്റെ രൂപകല്‍പ്പനക്കും മേല്‍നോട്ടത്തിനുമായി കണ്‍സള്‍ട്ടൻസി സേവനങ്ങള്‍ നല്‍കുന്നതിനുള്ള കരാറിനായി ടെഒമാനിലെ സീബ് വിലായത്തില്‍ ഒരുങ്ങുന്ന ഹൈതം സിറ്റിയില്‍ 14.8 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വിഭാവനം ചെയ്തിരിക്കുന്ന സാംസ്‌കാരിക, മത, വാസ്തുവിദ്യ, സിവില്‍ എന്നിങ്ങനെയുള്ള നിരവധി കെട്ടിടങ്ങളില്‍ ഒന്നാണ് ‘ഫ്യൂച്ചറിസ്റ്റിക് യൂനിവേഴ്‌സിറ്റി’. സുല്‍ത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സ്ട്രാബാഗ് ഒമാൻ കമ്ബനിയുമായാണ് ഭവന, നഗരാസൂത്രണ മന്ത്രാലയം കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. ഏഴ് ദശലക്ഷം റിയാലിന്റെ കരാറില്‍, റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും വാദികളിലൂടെയുള്ള മഴവെള്ള പാതകള്‍ സ്ഥാപിക്കുന്നതിനും സെൻട്രല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള പ്രദേശം വികസിപ്പിക്കല്‍ എന്നിവയാണ് വരുന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ആദ്യ ഘട്ടം ഡിസംബര്‍ 28ന് ആരംഭിച്ച് മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കും. ആധുനിക സൗകര്യങ്ങളടങ്ങിയ ‘സുല്‍ത്താൻ ഹൈതം സിറ്റി’ സീബ് വിലായത്തില്‍ ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഒരുങ്ങുന്നത്.
STORY HIGHLIGHTS:Sultan Haitham kicks off plans to set up a ‘futuristic university’ in the city.