പ്രൗഡ്ലി ഫ്രം ഒമാൻ’ കാമ്ബയിനുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്.
ഒമാൻ :ഒമാനി ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വാങ്ങുന്നതിനും ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനുമായി ‘പ്രൗഡ്ലി ഫ്രം ഒമാൻ’ കാമ്ബയിനുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്.
ഉല്‍പന്നങ്ങള്‍ വാങ്ങാനെത്തുന്നവരുടെ പ്രഥമ പരിഗണന സ്വദേശി ഉല്‍പന്നങ്ങളാക്കുക എന്ന ലക്ഷ്യവുമായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് രാജ്യത്തുള്ള എല്ലാ ലുലുവിന്‍റെ ശാഖകളിലും കാമ്ബയിൻ നടത്തുന്നത്.
ബൗഷര്‍, അല്‍ ബന്ദര്‍, ദാര്‍സൈത്, നിസ്വ, സലാല, ബര്‍ക, സുവൈഖ്, സുഹാര്‍ തുടങ്ങിയ ഒമാനിലെ ലുലു ഔട്ട്ലെറ്റുകളില്‍ കാമ്ബയിനു തുടക്കമായിട്ടുണ്ട്. ഖസബില്‍ ഈ ആഴ്ചമുതല്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.ലുലു സുഹാറിലെ കാമ്ബയിൻ ഒമാൻ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയര്‍മാൻ ഫൈസല്‍ അബ്ദുല്ല അല്‍ റവാസ് ഉദ്ഘാടനം ചെയ്തു. മറ്റു ലുലു ഔട്ട്‌ലെറ്റുകളില്‍ വാലികളും അതതു ഗവര്‍ണറേറ്റുകളിലെ പ്രമുഖരും കാമ്ബയിൻ ഉദ്ഘാടനം ചെയ്തു.
ഒമാനി ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു കാമ്ബയിൻ ആരംഭിക്കുന്നതിനാല്‍ സന്തോഷമുണ്ടെന്നും ദേശീയ സമ്ബദ്‌വ്യവസ്ഥയിലേക്കു നേരിട്ട് സംഭാവന ചെയ്യുമെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്സ് ഒമാൻ ആൻഡ് ഇന്ത്യ ഡയറക്ടര്‍ എ.വി.അനന്ത് പറഞ്ഞു. ഇത് ചെറുകിട ഇടത്തരം സംരഭകരുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും വില്‍ക്കുന്നതിനും മാത്രമല്ല, ഒമാനില്‍നിന്നുള്ള തനതായ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണി പര്യവേക്ഷണം ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയും ചെയ്യും. കൂടുതലാളുകള്‍ പ്രാദേശിക ഉല്‍പന്നങ്ങള്‍ ഇഷ്ടപ്പെടുന്നതായി ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ ഒമാനി ഉല്‍പന്നങ്ങളെ പിന്തുണക്കുന്നതിനായി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ ഞങ്ങളെ സഹായിച്ചതിനു വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക ഉല്‍പന്നങ്ങള്‍ വാങ്ങാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ‘പ്രൗഡിലി ഫ്രം ഒമാൻ’ കാമ്ബയിനെന്ന് ഒമാനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടര്‍ ഷബീര്‍ കെ.എ പറഞ്ഞു. ഇതു പ്രാദേശിക സമൂഹങ്ങളെ വികസിപ്പിക്കുന്നതിനും രാഷ്ട്രനിര്‍മാണത്തില്‍ അവരുടെ പങ്കാളിത്തത്തിനുമുള്ള ജാലകം പ്രദാനം ചെയ്യും. ഈ പരിപാടി പ്രാദേശിക സമ്ബദ്‌വ്യവസ്ഥയെ ഉയര്‍ത്താനുള്ള അവസരമാണ്.
മാനി ഉല്‍പന്നങ്ങള്‍ക്കു വിശാലമായ വിപണിയും ഈ കാമ്ബയിൻ ഒരുക്കും. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രാദേശികമായി നിര്‍മിക്കുന്ന ഉല്‍പന്നങ്ങളും മറ്റും പരിചയപെടാനും കാമ്ബയിൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍,അച്ചാറുകള്‍, മധുരപലഹാരങ്ങള്‍, തേൻ, കരകൗശല വസ്തുക്കള്‍ തുടങ്ങി വൈവിധ്യങ്ങളായ ഒമാനി ഉല്‍പന്നങ്ങളാണ് കാമ്ബയിനിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
STORY HIGHLIGHTS:Proudly from Oman