Business

പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പുതിയ ബ്രാഞ്ച് തുറന്നു

പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പുതിയ ബ്രാഞ്ച് അല്‍ ഖൊയര്‍ സ്വകയറില്‍ ഒമാൻ ടെല്ലിനു സമീപം തുറന്നു.

നാസര്‍ നസീര്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

മാനേജിങ് ഡയറക്ടര്‍ ആസിഫ് ബഷീര്‍ , ഡയറക്ടര്‍ കെ.എ സലാഹുദ്ദീൻ, ഫ്രാഞ്ചൈസി പാര്‍ടണര്‍മാരയ സൈദ്, അഫ്സല്‍, ശിഹാബ് എന്നിവരും സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വിവിധ മീലുകള്‍ക്ക് ജനുവരി അഞ്ച് വരെ ഇരുപത് ശതമാനം നിരക്കിളവുണ്ട്.

1985 മുതല്‍ പ്രവര്‍ത്തിക്കുന്ന ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റാണ് പെൻഗ്വിൻ. ഫ്രൈഡ് ചിക്കൻ, പിസ, ഫ്രഷ് ബര്‍ഗര്‍ തുടങ്ങിയ വിഭവങ്ങള്‍ ലഭ്യമാണ്.

ഒമാനില്‍ സൊഹാര്‍, ബര്‍ക്ക ഗ്രാന്റ് സെന്റര്‍ , മൊബേല, ഇബ്ര സലാലയില്‍ സാദ, ഗ്രാന്റ് മാള്‍ ഫുഡ് കോര്‍ട്ട് , ഗാര്‍ഡൻ മാള്‍ ഫുഡ് കോര്‍ട്ട് എന്നിവിടങ്ങളിലാണ് നിലവില്‍ പെൻഗ്വിൻ ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഒമാനില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പുതിയ ഔട്ലെറ്റുകള്‍ തുടങ്ങാൻ പദ്ധതിയുള്ളതായി എം.ഡി ആസിഫ് ബഷീര്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ മലയാളി പ്രമുഖരുള്‍പ്പടെ നിരവധി പേര്‍ സംബന്ധിച്ചു.

രാവിലെ ഒമ്ബത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് വരെയാണ് പ്രവര്‍ത്തന സമയം. ഹോം ഡെലിവറി സൗകര്യവുമുണ്ട്.

STORY HIGHLIGHTS:Penguin Fried Chicken has opened a new branch

Related Articles

Back to top button