വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് ഒമാനിൽ കമ്പനി ആരംഭിക്കുന്നതിനുള്ള സേവനം ലഭ്യമാക്കിയതായി അധികൃതര്‍.
ഒമാൻ:വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് കമ്ബനികള്‍ ആരംഭിക്കുന്നതിനുള്ള സേവനം ലഭ്യമാക്കിയതായി ഒമാൻ അധികൃതര്‍ വ്യക്തമാക്കി.
ഒമാൻ മിനിസ്ട്രി ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടത്.
ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം എന്ന ഓണ്‍ലൈൻ സംവിധാനത്തിലൂടെയാണ് ഈ റിമോട്ട് സേവനം നല്‍കുന്നത്. ഇത്തരത്തില്‍ രാജ്യത്തിന് പുറത്ത് നിന്ന് ഒമാനില്‍ ഒരു കമ്ബനി ആരംഭിക്കുന്നതിനായി വിദേശ നിക്ഷേപകര്‍ക്ക് റെസിഡൻസി കാര്‍ഡ് ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഈ സംവിധാനത്തിലെ കെവൈസി സേവനത്തില്‍ രജിസ്റ്റര്‍ ചെയ്ത് കൊണ്ട് ഈ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ഇത്തരത്തില്‍ സ്ഥാപനം ആരംഭിക്കുന്നതിനുള്ള മൂലധനത്തിന് കുറഞ്ഞ പരിധികളൊന്നും നിര്‍ബന്ധമാക്കിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വിദേശനിക്ഷേപകര്‍ക്ക് പൂര്‍ണ്ണ ഉടമസ്ഥാവകാശം ലഭിക്കുന്ന രീതിയിലാണ് ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കാൻ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായുള്ള അപേക്ഷകളില്‍ നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ തന്നെ ലൈസൻസ് അനുവദിച്ച് നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്ക് ആരംഭിക്കാൻ സാധിക്കുന്ന ഏതാണ്ട് 2500 വാണിജ്യ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, മാനദണ്ഡങ്ങള്‍, ലൈസൻസുകള്‍ എന്നിവ ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://www.business.gov.om/ieasy/wp/en/ എന്ന വിലാസത്തില്‍ ഈ സംവിധാനം ലഭ്യമാണ്.
STORY HIGHLIGHTS:Officials have provided services to foreign investors to set up companies in Oman from outside the country.