CricketSports

ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച ടെസ്റ്റ്; സച്ചിൻ

വിമാനം കയറിയപ്പോള്‍ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായിരുന്നു. വീട്ടിലെത്തി ടി.വി.യില്‍ നോക്കുമ്ബോള്‍ ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടതായി കാണുന്നു!’- ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസത്തിലെ അതിശയം സച്ചിൻ എക്സില്‍ പങ്കുവെച്ചത് ഇങ്ങനെയായിരുന്നു.

സച്ചിൻ പറഞ്ഞതുതന്നെയായിരുന്നു സത്യം. ഒന്നര ദിവസംകൊണ്ട് ഒരു ടെസ്റ്റ് തീര്‍ന്നു!

ചരിത്രത്തിലേക്ക് ഒരുപിടി റെക്കോഡുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടാണ് ഈ ടെസ്റ്റ് അവസാനിച്ചത്. ഒരു ദിവസവും രണ്ട് സെഷനും മാത്രം വേണ്ടിവന്ന ഒരു ടെസ്റ്റ്! ഇത്ര ചുരുങ്ങിയ സമയംകൊണ്ട് ഒരു ടെസ്റ്റ് തീര്‍ന്ന ചരിത്രമില്ല. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാലും കേപ്ടൗണിലെ ടെസ്റ്റിനു തന്നെയാണ് റെക്കോഡ്. രണ്ട് ടീമുകളുടെ രണ്ടിന്നിങ്സുകള്‍ക്കായി വേണ്ടിവന്നത് വെറും 642 പന്തുകള്‍ (107 ഓവര്‍). ഇത്ര കുറഞ്ഞ പന്തില്‍ ഫലംകണ്ട ടെസ്റ്റും ചരിത്രത്തില്‍ വേറെയില്ല.

656 പന്തില്‍ (109.2 ഓവര്‍) അവസാനിച്ച ടെസ്റ്റാണ് ഇതുവരെയുണ്ടായിരുന്ന റെക്കോഡ്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു മത്സരം. 1935-ലാണ് ഈ മത്സരം നടന്നത്. അന്ന് ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്സില്‍ 23.2 ഓവറില്‍ 36 റണ്‍സിന് പുറത്ത്. മറുപടിയായി ഓസ്ട്രേലിയ 54.3 ഓവറില്‍ 153 റണ്‍സ് നേടി. രണ്ടാം ഇന്നിങ്സില്‍ 31.3 ഓവറില്‍ 45 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിച്ചു. ഇതോടെ ഓസ്ട്രേലിയ ഇന്നിങ്സിനും 72 റണ്‍സിനും ജയിച്ചു.

ദക്ഷിണാഫ്രിക്കൻ താരം ഡീൻ എല്‍ഗറിന്റെ വിടവാങ്ങല്‍ ടെസ്റ്റായിരുന്നു ഇത്. എല്‍ഗര്‍ സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചതുപോലെയല്ല ഈ ടെസ്റ്റ് അവസാനിച്ചത്. അവസാന കളിയില്‍ ക്യാപ്റ്റനായി കളിക്കാനുള്ള അവസരം കിട്ടിയെങ്കിലും ദുഷ്കരമായ പിച്ചില്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തത് പ്രോട്ടീസിന് വിനയായി. ഇങ്ങനെ ഒരു വിടവാങ്ങലല്ല അദ്ദേഹം ആഗ്രഹിച്ചിരുന്നത്. എന്നാലും ന്യൂലൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തടിച്ചുകൂടിയ ജനതയോടും കളി ജയിച്ച ടീം ഇന്ത്യയോടും കൃതജ്ഞതയറിയിച്ച്‌ അദ്ദേഹം ക്രീസ് വിട്ടു. ഇന്ത്യക്ക് അഭിനന്ദനമറിയിക്കാനും എല്‍ഗര്‍ മറന്നില്ല.

STORY HIGHLIGHTS:Fastest over Test in history; Sachin

Related Articles

Back to top button