CricketSports

ഡിആര്‍എസ് അടക്കമുള്ള നിയമങ്ങളില്‍ അടിമുടി മാറ്റം, ഇനി കീപ്പര്‍മാരുടെ കിളിപാറും

ഡിആര്‍എസ് അടക്കമുള്ള നിയമങ്ങളില്‍ അടിമുടി മാറ്റം, ഇനി കീപ്പര്‍മാരുടെ കിളിപാറും

ആംബയറുടെ തീരുമാനം തിരുത്താനുള്ള ഡിസിഷൻ റിവ്യൂ സിസ്റ്റത്തില്‍(ഡിആര്‍എസ്) പരിഷ്‌കാരവുമായി അന്താരാഷ്ട ക്രിക്കറ്റ് കൗണ്‍സില്‍.

വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ലഭിക്കുന്ന അധിക പരിഗണനയാണ് പുതിയ മാറ്റത്തിലൂടെ ഇല്ലാതാകുന്നത്. നേരത്തെ, വിക്കറ്റ് കീപ്പര്‍ സ്റ്റംപിംഗിന് അപ്പീല്‍ ചെയ്താല്‍ ക്യാച്ചും എല്‍ബിയും അടക്കമുള്ളവ പരിശോധിക്കുമായിരുന്നു. അങ്ങനെ വരുമ്ബോള്‍ ഫീല്‍ഡിംഗ് ടീമിന് അധികമായി റിവ്യൂ എടുക്കേണ്ടി വരില്ല. പുതിയ പരിഷ്‌കാരത്തില്‍ സ്റ്റംപിംഗ് അപ്പീലില്‍ ക്യാച്ചോ എല്‍ബിയോ പരിഗണിക്കേണ്ടതില്ലെന്നാണ് ഐസിസി തീരുമാനം. ക്യാച്ചാണോയെന്ന് ടീമിന് സംശയമുണ്ടെങ്കില്‍ അതിനായി പ്രത്യേക ഡിആര്‍എസെടുക്കാം. പുതിയ മാറ്റം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 മുതല്‍ നിലവില്‍ വന്നു.


ഡിആര്‍എസ് നിയമത്തിന് പുറമെ കണ്‍കഷൻ സബ്‌സ്റ്റിയൂട്ട് നിയമത്തിലും ഐസിസി മാറ്റം കൊണ്ടുവന്നിട്ടുണ്ട്. തലയ്‌ക്ക് പരിക്കേറ്റ് പുറത്താകുന്ന താരത്തിന് പകരമായി ക്രീസിലെത്തുന്നയാള്‍ക്ക് പന്തെറിയാനാകില്ല. അതുപോലെ, മത്സരത്തിനിടെ പരിക്കേറ്റാല്‍ അത് വിലയിരുത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സമയം നാല് മിനിറ്റായി കുറയ്‌ക്കാനും ഐസിസി തീരുമാനിച്ചതായി പ്രസ്താവനയില്‍ അറിയിച്ചു.

STORY HIGHLIGHTS:A drastic change in the rules including DRS, now the keepers’ kilipar

Related Articles

Back to top button