Tech

വാട്സ്‌ആപ്പിലെ ‘ലൈവ് ലൊക്കേഷൻ’ ഇനി ഗൂഗിള്‍ മാപ്പിലും? എങ്ങനെ ഉപയോഗിക്കാം?

കോടിക്കണക്കിന് ആളുകളെ വിവിധ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാൻ സഹായിക്കുന്ന ഗൂഗിളിന്റെ ജനപ്രിയ ആപ്പാണ് ഗൂഗിള്‍ മാപ്പ്.

അടുത്തിടെ ടെക്ക് ഭീമൻ അവരുടെ ഏറ്റവും പുതിയ ഫീച്ചറായ, ലൈവ് ലൊക്കേഷൻ ഷെയറിങ്ങ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. മെസേജിംഗ് പ്ലറ്റ്ഫോമായ വാട്സ്‌ആപ്പിലും ടെലഗ്രാമിലും നിലവില്‍ ലഭ്യമാകുന്ന ജനപ്രിയ ഫീച്ചറാണ് ഗൂഗിള്‍ മാപ്പിലും എത്തുന്നത്.

ഗൂഗിള്‍ മാപ്പിലെ തത്സമയ ലൊക്കേഷൻ ഷെയറിങ്ങ് ഫീച്ചര്‍, നിങ്ങളുടെ ലൊക്കേഷൻ ആരുമായി പങ്കിടണമെന്നും എത്ര നേരം ക്രമീകരിക്കണമെന്നും തീരുമാനിക്കാൻ ഉപയോക്താക്കളെ അനുവധിക്കുന്നു. കൂടാതെ, നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലെവല്‍, ചാര്‍ജിങ്ങ് സ്റ്റാറ്റസ് തുടങ്ങിയ ചില അധിക വിവരങ്ങളും ആപ്പ് പങ്കിടുന്നു. നിങ്ങള്‍ എവിടെയെങ്കിലും മാപ്പ് ഉപയോഗിച്ച്‌ യാത്ര ചെയ്യുകയാണെങ്കില്‍ ലക്ഷ്യ സ്ഥാനത്തെത്താനുള്ള സമയവും ഇപ്പോള്‍ ഗൂഗിള്‍ മാപ്പ് ലഭ്യമാക്കുന്നു.

ഗൂഗിള്‍ മാപ്പില്‍ ലൈവ് ലൊക്കേഷൻ എങ്ങനെ ഷെയര്‍ ചെയ്യാം?

ഫോണില്‍ ഗൂഗിള്‍ മാപ്പ് തുറന്ന് സ്ക്രീനിന് മുകളില്‍ വലതുവശത്ത് ദൃശ്യമാകുന്ന പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.
ഇപ്പോള്‍, ‘Location Sharing’ ടാപ്പ് ചെയ്ത്, ദൃശ്യമാകുന്ന സ്ക്രീനില്‍, ‘Share Location’ ബട്ടണ്‍ അമര്‍ത്തുക.
ഇത് നിങ്ങളെ മറ്റൊരു വിൻഡോയില്‍ എത്തിക്കുന്നു. ഇവിടെ നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്തേക്ക് ലൈവ് ലൊക്കേഷൻ ലിങ്കിലൂടെ ഷെയര്‍ ചെയ്യാൻ സാധിക്കുന്നു.

ആപ്പില്‍ മാത്രം ലൊക്കേഷൻ പങ്കിടാൻ കഴിയുന്ന വാട്ട്സ്‌ആപ്പില്‍ നിന്നും ടെലിഗ്രാമില്‍ നിന്നും വ്യത്യസ്തമായി, മറ്റ് ആപ്പുകളിലേക്കും ലൊക്കേഷൻ പങ്കിടാൻ ഗൂഗിള്‍ മാപ്പ്സ് ഉപയോക്താക്കളെ അനുവദിക്കുന്നു. മാത്രമല്ല, ‘ലൊക്കേഷൻ ഹിസ്റ്ററി’ ഓഫായിരിക്കുമ്ബോഴും ലൈവ് ലൊക്കേഷൻ ഷെയറിങ്ങ് ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയില്‍ 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഫീച്ചര്‍ ലഭ്യമാകില്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. കൂടാതെ ഫീച്ചര്‍ ഗൂഗിള്‍ വര്‍ക്ക് സ്പേസ് ഡൊമെയ്ൻ അക്കൗണ്ടുകളിലും ഗൂഗിള്‍ മാപ്സ് ഗോ-യിലും ലഭ്യമാകില്ല.

STORY HIGHLIGHTS:WhatsApp’s ‘Live Location’ now on Google Maps? How to use?

Back to top button