കണ്ണിന്റെ സേഫ്റ്റിയ്ക്ക് WhatsApp നിറം മാറി വരുന്നു.
ദിവസവും വ്യത്യസ്തമായ അപ്ഡേറ്റുകളുമായാണ് WhatsApp വരുന്നത്. ചാറ്റ്, ചാനല്‍, സ്റ്റാറ്റസ്, വീഡിയോ കോള്‍ ഫീച്ചറുകളിലെല്ലാം പുതിയ ഫീച്ചറുകള്‍ വരുന്നുണ്ട്.
ഉപയോക്താക്കളുടെ സമയം ലാഭിക്കാനുള്ള മാറ്റങ്ങള്‍ വാട്സ്‌ആപ്പില്‍ പരീക്ഷിക്കാറുണ്ട്. അതുപോലെ ചാറ്റിങ് രസകരമാക്കാനും മെറ്റ കമ്ബനി പുതിയ അപ്ഡേറ്റുകള്‍ പുറത്തിറക്കുന്നു.
ഇപ്പോഴിതാ പുതിയതായി വരുന്ന വാട്സ്‌ആപ്പ് ഫീച്ചര്‍ ഉപയോക്താക്കളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതാണ്. അതായത്, ദൃശ്യാനുഭവം മെച്ചപ്പെടുത്തുന്ന ഫീച്ചറാണിത്. യൂസേഴ്സ് ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് വാട്സ്‌ആപ്പിലായിരിക്കും. വ്യക്തിഗത കാര്യങ്ങള്‍ക്കും ഓഫീസ് വിഷയങ്ങള്‍ക്കും വാട്സ്‌ആപ്പ് ഉപയോഗിക്കാറുണ്ട്.
ഡാര്‍ക് തീമില്‍ ആപ്ലിക്കേഷൻ പുതിയ കളറില്‍ ദൃശ്യമാകുന്ന ഫീച്ചറുമായി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഈ പുതിയ വാട്സ്‌ആപ്പ് വേര്‍ഷൻ എങ്ങനെയായിരിക്കുമെന്ന് പരിചയപ്പെടാം.
ഡാര്‍ക് തീമില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ വാട്സ്‌ആപ്പിന് ഇനി പുതിയ നിറമായിരിക്കും. ഡാര്‍ക് കളര്‍ മോഡില്‍ സൈഡ്‌ബാറുകള്‍ക്ക് വേറെ നിറം പരീക്ഷിക്കും. ഈ പുതിയ കളര്‍ പാലറ്റ്, #1b20 കോഡിലായിരിക്കും വരുന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്ന കളര്‍ കോഡ് #18,c പച്ചയാണ്. എന്നാല്‍ ആപ്പിന്റെ നിറംമാറ്റം ഇന്റര്‍ഫേസിനെ കൂടുതല്‍ ആകര്‍ഷകമാക്കും. ഡിസൈനില്‍ കാണാൻ ഭംഗി എന്നത് മാത്രമല്ല ഇതിന്റെ നേട്ടം. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ കണ്ണുകളുടെ ആയാസം കുറയ്ക്കാനും ഇത് സഹായിക്കും.
എന്നാല്‍ ശ്രദ്ധിക്കുക, ഡാര്‍ക് തീം ഉപയോഗിക്കുമ്ബോഴാണ് നിറം മാറ്റം കാണാവുന്നത്. കൂടാതെ നാവിഗേഷൻ ബാറിലും ഈ അപ്ഡേറ്റ് ലഭിക്കുന്നതായിരിക്കും. ഈ അപ്ഡേറ്റ് വാട്സ്‌ആപ്പ് വെബ്ബിലായിരിക്കും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. അതായത്. ഡെസ്ക്ടോപ്പിലായിരിക്കും നിറം മാറിയുള്ള വാട്സ്‌ആപ്പ് വരുന്നത്.
പുതിയ WhatsApp ഫീച്ചര്‍ എന്നുമുതല്‍?
ആൻഡ്രോയിഡ് വാട്സ്‌ആപ്പിന്റെ വെബ് പതിപ്പില്‍ ഉടനെ ഈ ഫീച്ചര്‍ ലഭിച്ചേക്കാം. ഡാര്‍ക് തീമിന്റെ പുതിയ ബാക്ക്ഗ്രൌണ്ട് കളഡ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് വരുന്ന വെബ് ക്ലയന്റില്‍ ഇത് ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഈ പുതിയ അപ്ഡേറ്റ് കണ്ണിന് കൂടുതല്‍ സുഗമമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
STORY HIGHLIGHTS:WhatsApp changes color for eye safety.