മത്രയില്‍ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു
മസ്കറ്റ് :വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനായി മസ്‌കറ്റ് ഗവര്‍ണറേറ്റിലെ മത്ര വിലായത്തില്‍ ഒമാൻ മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഒരു ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു.
മത്ര വിലായത്തിലെ വാട്ടര്‍ഫ്രന്റിലാണ് ഈ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ ടൂറിസം വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം ഒമാനിലെ പ്രധാനപ്പെട്ട പൈതൃക കേന്ദ്രങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ടൂറിസം അനുഭവങ്ങള്‍ എന്നിവ സഞ്ചാരികളെ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
ടൂറിസം മേഖലയില്‍ ലഭ്യമായിട്ടുള്ള ഹോട്ടല്‍ സൗകര്യങ്ങള്‍, വിനോദസഞ്ചാര പാക്കേജുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍, മറ്റു സേവനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ഈ ടൂറിസം ഗൈഡൻസ് ഹബ്ബില്‍ നിന്ന് ലഭ്യമാക്കുന്നതാണ്.
تدشين مركز الإرشاد السياحي بالواجهة البحرية بولاية مطرح بمحافظة مسقط والذي سيسهم بدوره في تقديم المعلومات السياحية وتعريف الزوار بأهم المواقع التراثية والوجهات والأنماط السياحية المختلفة التي تزخر بها سلطنة عُمان، كما يقوم بالرد على استفسارات السياح وعرض الخدمات التي يوفرها… pic.twitter.com/iWgUpiLK4C
— وزارة التراث والسياحة – عُمان (@OmanMHT) January 2, 2024
STORY HIGHLIGHTS:Tourism Guidance Hub launched in Madra