Health

കണ്ണിന്റെ ആരോഗ്യം മികച്ചതാക്കാൻ ഈ പഴങ്ങള്‍ കഴിക്കാം

കണ്ണിൻറെ ആരോഗ്യം മോശമാവുകയും കാഴ്ചാതകരാറുകള്‍ സംഭവിക്കുകയും ചെയ്യാറുണ്ട്. അനാരോഗ്യകരമായ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും കണ്ണിന്റെ ആരോഗ്യത്തെയും കാഴ്ചയെയും മോശമായി ബാധിക്കാറുണ്ട്.

കണ്ണിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്തുന്നതില്‍ പോഷകസമ്ബുഷ്ടമായ ഭക്ഷണങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട പഴങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

കിവി

കിവിയില്‍ വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. കിവി പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കിവി മികച്ചതാണ്.

ഓറഞ്ച്

ഓറഞ്ചില്‍ വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ കണ്ണുകളുടെ ആരോഗ്യം മികച്ചതായി നിലനിര്‍ത്തുന്നതിന് ഏറെ ഗുണം ചെയ്യുന്നതാണ്.

പപ്പായ

പപ്പായ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ, മറ്റ് ആൻറി ഓക്സിഡൻറുകള്‍ തുടങ്ങിയവയാല്‍ സമ്ബന്നമാണ്. പപ്പായ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ബ്ലൂബെറി

ബ്ലൂബെറി വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ പഴമാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.

അവക്കാഡോ

അവക്കാഡോ നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ്. വിറ്റാമിനുകളും മറ്റും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കല്‍ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

STORY HIGHLIGHTS:These fruits can be consumed to improve eye health

Related Articles

Back to top button