News

2024ലെ ഒമാനിന്‍റെ ബജറ്റിന് ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നല്‍കി

2024ലെ ഒമാനിന്‍റെ ബജറ്റിന് ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നല്‍കി.ഒമാനില്‍ ഈ വര്‍ഷവും ഇന്ധന വില വര്‍ധിപ്പിക്കില്ല.

എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളാണ് കണകാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

ഒമാനില്‍ ഈ വര്‍ഷത്തെ വരുമാനം ഏകദേശം 11 ശതകോടി റിയാല്‍ ആണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.5 ശതമാനം കൂടുതലാണ്. മൊത്തം പൊതുചെലവ് ഏകദേശം 11.650 ശതകോടി റിയാല്‍ ആയും കണക്കാക്കുന്നു.

ഇത് കഴിഞ്ഞ ബജറ്റിനേക്കാള്‍ 2.6 ശതമാനം കൂടുതലാണ്. ബജറ്റ് കമ്മി ഏകദേശം 640 ദശലക്ഷം റിയാലും പ്രതീക്ഷിക്കുന്നു. ഒമാനില്‍ ഈ വര്‍ഷവും ഇന്ധന വില വര്‍ധിപ്പിക്കില്ല. 2021 ഒക്ടോബറില്‍ നിശ്ചയച്ച പ്രകാരമുള്ള നിരക്ക് തന്നെയായിരിക്കും ഈ വര്‍ഷവും തുടരുകയെന്ന് ധനമന്ത്രി സുല്‍ത്താൻ സലിം അല്‍ ഹബ്സി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

STORY HIGHLIGHTS:Oman’s budget for 2024 has been approved by Ruler Sultan Haitham bin Tariq

Related Articles

Back to top button