News

ഐഎസ്‌സി കേരള വിംഗ് വനിതാ വിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു

മസ്കറ്റ് :ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം വനിതാ വേദിയുടെ നേതൃത്വത്തില്‍ മാനസിക സമ്മര്‍ദം എങ്ങനെ ലഘൂകരിക്കാം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

വനിതാ വിഭാഗം സെക്രട്ടറി ശ്രീജ രമേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കണ്‍വീനര്‍ സന്തോഷ് കുമാര്‍ അധ്യക്ഷനായിരുന്നു.

ഗൂബ്രയിലെ അല്‍ ഹയാത്ത് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും വിമൻ ഐഎംഎ എക്സിക്യൂട്ടിവ് അംഗവുമായ ഡോ. ഷിഫാന ആറ്റൂര്‍ വിഷയം അവതരിപ്പിച്ച്‌ സംസാരിച്ചു. മാനസിക സമ്മര്‍ദം സ്ത്രീകളില്‍ മാത്രമല്ല കുടുംബത്തിലെ എല്ലാവരിലും കണ്ടു വരുന്നുണ്ടെന്നും അതില്‍ നിന്നും മോചനം നേടാനുള്ള വഴി പരസ്പരം സംസാരിക്കുകയും അവസരങ്ങള്‍ ഉണ്ടാക്കി മാനസികോല്ലാസപ്രദമായ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുകയുമാണെന്ന് ഡോക്‌ടര്‍ സൂചിപ്പിച്ചു.

സെമിനാറിനോട് അനുബന്ധിച്ച്‌ നടന്ന കേക്ക് മേളയിലും മത്സരത്തിലും പതിനഞ്ച് പേര്‍ പങ്കെടുത്തു. ലസിത സുനില്‍കുമാര്‍, ജനിത ലക്ഷ്മി, ഷില്‍ന ഷൈജിത്ത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മാര്‍ഗംകളി, ക്രിസ്മസ് ക്വയര്‍ തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. ഇരുന്നൂറോളം അംഗങ്ങള്‍ സെമിനാറില്‍ പങ്കെടുത്തു.

STORY HIGHLIGHTS:ISC Kerala Wing organized the seminar for women

Related Articles

Back to top button