News

ഒമാനില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടാകില്ല; വില സ്ഥിരപ്പെടുത്തിയ തീരുമാനം തുടരുമെന്ന് മന്ത്രി

മാസ്ക്കറ്റ്: ഒമാനില്‍ ഇന്ധന വില സ്ഥിരപ്പെടുത്തിയ തീരുമാനം തുടരും. രാജ്യത്തെ പരമാവധി ഇന്ധന വില 2021 ഒക്ടോബറിലെ ഇന്ധന വിലയായാണ് സ്ഥിരപ്പെടുത്തിയതെന്ന് ധനകാര്യ വകുപ്പ് മന്ത്രി സുല്‍ത്താൻ സലേം അല്‍ ഹബ്‌സി വ്യക്തമാക്കി.

ഇന്ധന വില സ്ഥിരപ്പെടുത്തിയ തീരുമാനം പിൻവലിക്കുന്നത് സംബന്ധിച്ച്‌ നിലവില്‍ ആലോചിക്കുന്നില്ലെന്നും ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ ചില്ലറ വില്പനയില്‍ വരുന്ന വില വ്യത്യാസം സര്‍ക്കാര്‍ വഹിക്കുന്ന രീതിയിലാണ് ഇന്ധന വില സ്ഥിരപ്പെടുത്തിയിരിക്കുന്നത്. 2021 ഒക്ടോബറിലെ ഇന്ധന വില രാജ്യത്തെ പരമാവധി ഇന്ധന വിലയായി സ്ഥിരപ്പെടുത്താൻ 2021 നവംബറില്‍ ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് ക്യാബിനറ്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എം 95 പെട്രോള്‍ ലിറ്ററിന് 239 ബൈസ, എം 91 പെട്രോള്‍ ലിറ്ററിന് 229 ബൈസ, ഡീസല്‍ ലിറ്ററിന് 258 ബൈസ എന്നിങ്ങനെയായിരുന്നു 2021 ഒക്ടോബര്‍ മാസത്തിലെ രാജ്യത്തെ ഇന്ധന വില.

STORY HIGHLIGHTS:Fuel prices remain unchanged in Oman; The minister said that the price stabilization decision will continue

Related Articles

Back to top button