ലിങ്ക് ഹിസ്റ്ററി’ ശേഖരിക്കാൻ ഒരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും; എങ്ങനെ ഓഫ് ചെയ്യാം
ഫേസ്ബുക്, ഇൻസ്റ്റഗ്രാം, വാട്സ്‌ആപ്പ് തുടങ്ങിയ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളുടെ മാതൃകമ്ബനിയാണ് ടെക് ഭീമനായ മെറ്റ
കഴിഞ്ഞ ദിവസമാണ് ‘ലിങ്ക് ഹിസ്റ്ററി’ എന്ന പുതിയ ഫീച്ചര്‍ കമ്ബിനി സേവനങ്ങള്‍ക്കായി പുറത്തിറക്കിയിത്. ഉപയോക്താക്കള്‍ മുൻപ് സന്ധര്‍ശിച്ച ലിങ്കുകള്‍ എളുപ്പത്തില്‍ കണ്ടെത്താൻ അനുവദിക്കുന്ന ഫീച്ചറാണ് പുറത്തിറക്കിയതെന്നാണ് മെറ്റ അവകാശപ്പെടുന്നത്. എന്നാല്‍ കമ്ബനിയുടെ ഡാറ്റാ ശേഖരണ ക്രമക്കേടുകളുടെ ചരിത്രം കണക്കിലെടുക്കുമ്ബോള്‍ പുതിയ ഫീച്ചറിന് മറ്റെന്തെങ്കിലും വശങ്ങള്‍ ഉണ്ടോ എന്ന സംശയവും ആശങ്ക സൃഷ്ടിക്കുന്നു.
എന്താണ് ലിങ്ക് ഹിസ്റ്ററി
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യുന്ന എല്ലാ ലിങ്കുകളും ലിങ്ക് ഹിസ്റ്ററി സെറ്റിംഗ്സില്‍ രേഖപ്പെടുത്തുകയും അത് ഒരു പ്രത്യേക വിഭാഗത്തിലേക്ക് സംരക്ഷിക്കുകയും ചെയ്യുന്നു. മെറ്റ പറയുന്നതനുസരിച്ച്, നിങ്ങള്‍ മുമ്ബ് സന്ദര്‍ശിച്ച ലിങ്കുകള്‍ കണ്ടെത്താൻ ശ്രമിക്കുകയാണെങ്കില്‍, അത് എളുപ്പത്തില്‍ വീണ്ടെടുക്കാൻ ഫീച്ചര്‍ നിങ്ങളെ അനുവദിക്കുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ ‘പോഴ്സണലൈസ്ഡ് ആഡ്സ്’ പോലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്നതില്‍ കമ്ബനി വ്യക്തത വരുത്തിയിട്ടില്ല. ആപ്പില്‍ ഡീഫോള്‍ട്ട് ആയി തന്നെ സേവനം ലഭ്യമാകുന്നതിനാല്‍ പല ഉപയോക്താക്കളും ഇതറിയാതെ ഫീച്ചറില്‍ തുടരുന്നു.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലെ ലിങ്ക് ഹിസ്റ്ററി എങ്ങനെ ഓഫു ചെയ്യാം
ഫേസ്ബുക്ക് അല്ലെങ്കില്‍ ഇൻസ്റ്റഗ്രാം ആപ്പ് തുറന്ന് ഏതെങ്കിലും ലിങ്കില്‍ ടാപ്പ് ചെയ്യുക
താഴെയായി ദൃശ്യമാകുന്ന “More” ഐക്കണില്‍ ടാപ്പ് ചെയ്ത് “Settings” തിരഞ്ഞെടുക്കുക
ഇവിടെ “Allow Link History” തിരഞ്ഞെടുത്ത് ഓഫ് ചെയ്യുക
സെറ്റിങ്ങ്സ് “കണ്‍ഫോം” ചെയ്ത് സേവനം അവസാനിപ്പിക്കാം
നിങ്ങള്‍ ഫീച്ചര്‍ ഓഫ് ചെയ്തുകഴിഞ്ഞാല്‍, മെറ്റ നിലവില്‍ സംരക്ഷിച്ചിരിക്കുന്ന ലിങ്ക് ഹിസ്റ്ററി മായ്ക്കാൻ 90 ദിവസം വരെ എടുക്കുമെന്ന് മെറ്റ അറിയിക്കുന്നു.
STORY HIGHLIGHTS:Facebook and Instagram set to collect ‘link history’; How to turn off