Health

ആഹാരത്തിനു ശേഷം സോഡ കുടിയ്ക്കുന്നവരാണോ ?

ബിരിയാണി കഴിച്ചതിനുശേഷം ഒരു ലൈം സോഡയോ, പെപ്പ്സിയോ കുടിച്ചില്ലെങ്കില്‍ സംതൃപ്ത്തി ലഭിക്കില്ല അല്ലെ ?

ആഹാരത്തിനു ശേഷം സോഡായോ, കാര്‍ബണേറ്റ് ഡ്രിങ്കുകളോ കുടിയ്ക്കുന്നത് ശരീരത്തിന് ദൂഷ്യഫലങ്ങള്‍ നിരവധി ഉണ്ടാക്കും. സോഡാ കുടിസിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ എന്തെല്ലാമെന്ന് ചുവടെ പറയുന്നു

ഗ്യാസ് വര്‍ദ്ധിച്ചാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍

വയറ്റില്‍ ഗ്യാസ് വര്‍ദ്ധിച്ചാല്‍ പ്രത്യേകിച്ച്‌ നമ്മള്‍ ആഹാരം കഴിച്ചതിന് ശേഷം അമിതമായി ഗ്യാസ് വന്നാല്‍, അത് വയര്‍ ആകപ്പാടെ ചീര്‍ത്ത് കെട്ടുന്നതിന് കാരണമാകുന്നു. ഇത്തരത്തില്‍ വയര്‍ ചീര്‍ക്കുന്നത് ശ്വാസം മുട്ടുന്നത് പോലെ അനുഭവം നിങ്ങള്‍ക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നു.

ഇത് കൂടാതെ, കഠിനമായ വയറുവേദന വരാന്‍ സാധ്യത വളരെ കൂടുതലാണ്. വയര്‍ ചീര്‍ത്ത് കെട്ടുകയും തന്മൂലം ഇരിക്കാനും കിടക്കാനും പറ്റാത്ത വിധത്തില്‍ വേദനയും വരാം. അതുപോലെ തന്നെ ചിലര്‍ക്ക് മനംപുരട്ടല്‍, ഏമ്ബക്കം, പുളിച്ച്‌ തേട്ടല്‍ എന്നീ പ്രശ്‌നങ്ങളും, ബാക്ക് പെയ്ന്‍, ചിലപ്പോള്‍ നെഞ്ചില്‍ ഒരു ഭാരം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും വരാന്‍ സാധ്യത കൂടുതലാണ്.

സോഡ കുടിച്ചാല്‍

ആഹാരത്തിന് ശേഷം സോഡ അല്ലെങ്കില്‍ സോഡയുടെ അതേ സ്വഭാവമുള്ള ഡ്രിങ്ക്‌സ് കുടിച്ചാല്‍ അമിതമായി ആഹാരം കഴിച്ചതിന്റെ മട്ടിപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, ആഹാരം കഴിച്ച്‌ വയര്‍ ചീര്‍ത്തിരിക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കുന്നു. എന്നാല്‍, നമ്മള്‍ സോഡ കഴിക്കുമ്ബോള്‍ വയറ്റില്‍ മുകളില്‍ കെട്ടികിടക്കുന്ന ഗ്യാസ് പോവുകയും താല്‍കാലികമായി നമ്മളുടെ വയറിന് കുറച്ച്‌ ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍, സോഡ കുടിച്ചാല്‍ വയറ്റില്‍ നിന്നും ഗ്യാസ് പോവുകയല്ല, മറിച്ച്‌ ഗ്യാസ് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

കുടിക്കേണ്ടത് എന്ത്?

നിങ്ങള്‍ നല്ലപോലെ ഹെവിയായി ആഹാരം കഴിച്ചാല്‍ നല്ല ചൂടുവെള്ളം ആഹാരം കഴിച്ചതിന് ശേഷം കുറച്ച്‌ കുടിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ, ആഹാരം കഴിക്കുന്നതിന്റെ ഇടയില്‍ വെള്ളം കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. കൂടാതെ, ആഹാരം കഴിച്ച്‌ കഴിഞ്ഞാല്‍ ജ്യൂസ് പോലെയുള്ള സാധനങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ആഹാരത്തിന് ശേഷം ജീരകം കഴിക്കുന്നത് വയറ്റിലെ ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കും. അല്ലെങ്കില്‍ ഇഞ്ചിനീര് കുടിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ പെരുംഞ്ചീരകം കഴിക്കുന്നതും നല്ലതാണ്.

STORY HIGHLIGHTS:Do you drink soda after meals?

Related Articles

Back to top button