ഒമാൻ :നിര്‍മിത ബുദ്ധി (എ.ഐ) ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചതോടെ അബൂദബി എമിറേറ്റിലെ ലാൻഡ് കസ്റ്റംസ് സെന്‍ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും അതിവേഗത്തിലുമാകുമെന്ന് കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.
ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം അതിവേഗത്തിലാക്കാൻ ഇതുവഴി സാധിക്കും. അല്‍ഐൻ സിറ്റിയിലെ കസ്റ്റംസ് കേന്ദ്രങ്ങളില്‍ നിര്‍മിത ബുദ്ധിയുടെയും അതിവേഗ നോണ്‍സ്റ്റോപ് സ്കാനിങ് സാങ്കേതികവിദ്യകളുടെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അധ്യാധുനിക പരിശോധന ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി അബൂദബി കസ്റ്റംസ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
യു.എ.ഇക്കും ഒമാനും ഇടയില്‍ അതിര്‍ത്തി പങ്കിടുന്ന ഖതം അല്‍ ശിക്‍ല, മെസ് യാദ് കസ്റ്റംസം കേന്ദ്രങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച എക്സ്റേ സ്കാനിങ് ഉപകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഇതിനു പുറമെ പരിശോധന ഉപകരണങ്ങള്‍ക്കുവേണ്ടിയുള്ള രണ്ട് സെൻട്രല്‍ കണ്‍ട്രോള്‍, ഓപറേഷൻ റൂമുകളും ആരംഭിച്ചിട്ടുണ്ട്. കസ്റ്റംസ് പോര്‍ട്ടുകളിലൂടെയുള്ള പോക്കുവരവ് സുഗമവും വേഗത്തിലും ആക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കംകുറിച്ചത്.
റാപിഡ് നോണ്‍ സ്റ്റോപ് സ്കാനിങ് സാങ്കേതികവിദ്യക്ക് മണിക്കൂറില്‍ 100 ലോറികളും 150 ടൂറിസ്റ്റ് വാഹനങ്ങളും 150 ബസുകളും പരിശോധിക്കാൻ ശേഷിയുണ്ട്. യു.എ.ഇയിലാദ്യമായാണ് പരിശോധന ഉപകരണങ്ങളില്‍ ഇത്തരം നവീന പ്രവര്‍ത്തന സംവിധാനം ഏര്‍പ്പെടുത്തുന്നത്.
STORY HIGHLIGHTS:(AI) to speed up the entry of tourists into Oman.