News

ഒമാനിൽ നിന്നും ഉംറക്ക് പോയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

ഒമാനിൽ നിന്നും ഉംറക്ക് പോയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

മസ്കറ്റ്: ഒമാനിൽ നിന്നും ഭാര്യയും, മക്കളുമൊത്ത് ഉംറ നിർവഹിക്കാനായി സൗദിയിലേക്ക് പോയ കണ്ണൂര്‍ ഇരിക്കൂർ ആയിപ്പുഴ പട്ടന്നൂർ സ്വദേശി കുന്നായിൽ വളപ്പിൽ ഉമർ (73) ഹൃദയാഘാതം മൂലം സൗദിയിലെ ത്വാഇഫിൽ നിര്യാതനായി.

ഒമാനിൽ നിന്നും റോഡ് മാർഗം മക്കയിലേക്കുള്ള യാത്രാമധ്യേ നവംബർ 30 ന് ത്വാഇഫ് മീഖാത്തിൽ വെച്ച് ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.

ഭാര്യ: സഫിയ
മക്കൾ: സൈനുദ്ധീൻ, സൈഫുദ്ധീൻ (ഒമാനിൽ ജോലിചെയ്യുന്ന ഇരുവരും ത്വാഇഫിലുണ്ട്), ഷറഫുദ്ദീന്‍, സഫീറ.
മരുമക്കൾ: ആഷിഖ്, റാഷിദ ഹാഫിസ, ശബ്ന.

ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൗതിക ശരീരം വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ത്വാഇഫ് മസ്ജിദ് അബ്ദുള്ളാ ഹിബ്നു അബ്ബാസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS:A native of Kannur, who had gone for Umrah from Oman, died due to a heart attack

Related Articles

Back to top button